അടൂര്‍: തുവയൂരിന് സമീപം ഓട്ടോയും ടോറസ് ലോറിയുമായി കൂട്ടിയിടിച്ച്
ഓട്ടോ യാത്രക്കാരായ രണ്ടു പേര് മരിച്ചു. കൊല്ലം മലനട ഇടക്കാട സ്വദേശികളായ ടിനു(30), ജോണ്സണ് (65) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലേമുക്കാലോടെയാണ് അപകടം നടന്നത്. ഈ ഭാഗത്ത് ടിപ്പര്‍ ലോറികള്‍ അമിത വേഗതയില്‍ പായുകയാണ്. ലോഡുമായി വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. ഡിവൈ.എസ്പി ആര്. ബിനു, ഏനാത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.