സൈബര്‍ തട്ടിപ്പ്: 11,000 മൊബൈല്‍ നമ്പറുകള്‍ക്ക് എതിരെ നടപടിക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈല്‍ നമ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനികള്‍ക്കു കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. ഈ മൊബൈല്‍ നമ്പറുകളുടെ കെവൈസി (തിരിച്ചറിയല്‍) പരിശോധന വീണ്ടും നടത്താനും അതു പറ്റിയില്ലെങ്കില്‍ സിം ബ്ലോക്ക് ചെയ്യാനുമാണു നിര്‍ദേശം. സിം ബ്ലോക്കായാല്‍ ഇവ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറും വിലക്കും. ചുരുക്കത്തില്‍ സിം ഉണ്ടായിരുന്ന ഫോണുകളും ഉപയോഗിക്കാന്‍ കഴിയാതെ വരും

സൈബര്‍ തട്ടിപ്പു ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി മാര്‍ച്ചില്‍ ‘ചക്ഷു’ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഇരുപതിനായിരത്തിലേറെ റിപ്പോര്‍ട്ടുകളാണ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 11,000 നമ്പറുകള്‍ക്കെതിരെ നടപടിയെടുക്കുന്നത്. യഥാര്‍ഥ കമ്പനികളുടെ എസ്എംഎസ് ഹെഡര്‍ (ഉദാ: JX-IRCTCi) ഉപയോഗിച്ചു തട്ടിപ്പു നടത്തിയതിന് നാല്‍പതോളം ബള്‍ക്ക് എസ്എംഎസ് സേവനകമ്പനികളെ വിലക്കുപട്ടികയില്‍പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്

കുറിയര്‍ കമ്പനികളുടെ പേരിലുള്ള തട്ടിപ്പാണ് ‘ചക്ഷു’വില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ടെലികോം വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ലഹരിമരുന്ന് അടക്കമുള്ള അനധികൃതവസ്തുക്കള്‍ ഇരയുടെ പേരില്‍ കുറിയറായി എത്തിയെന്നു പറഞ്ഞാണു തട്ടിപ്പുകാര്‍ സമീപിക്കുക. പൊലീസ് കേസ് വരുമെന്നു ഭീഷണിപ്പെടുത്തുന്ന സംഘം ഇരയില്‍നിന്നു പണം ആവശ്യപ്പെടും.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…