തിരുവനന്തപുരം: കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പന്‍ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വയറുവേദനയുമായാണ് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പ് നല്‍കി. നേരത്തെ ഇവര്‍ക്ക് ആസ്മയും അലര്‍ജിയും സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നല്‍കിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ മരണം സംഭവിച്ചു.