അടൂര്‍: രണ്ടു യുവാക്കള്‍ക്ക് അതീവ ദൗര്‍ഭാഗ്യകരമായ രീതിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ദാരുണാന്ത്യം. എംജി റോഡ് അനില്‍ഭവനില്‍ (കുഞ്ഞാംചേരിപടിഞ്ഞാറ്റതില്) ഗോപുരം കണ്‍സ്ട്രക്ഷന്‍സ് ഉടമഗ്ഗമ എന്‍ അനില്‍കുമാര്‍(വാവ-47), തേപ്പുപാറ വെള്ളപ്പാറ മുരുപ്പ് കുറ്റിയാണിക്കല്‍ മത്തായിയുടെ മകന് റോയ് (45) എന്നിവരാണ് മരിച്ചത്. റോഡിന്റെ ഓരത്ത് ബൈക്ക് നിര്‍ത്തി സംസാരിച്ചു കൊണ്ടു നിന്ന അനിലിനെ അമിത വേഗതയില്‍ വന്ന മഹീന്ദ്രയുടെ എക്സ് യുവി 300 കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എംജി ചൊവ്വാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെയാണ് സംഭവം. കരാര്‍ ജോലികള്‍ നടത്തിവരുന്ന അനില്‍ കുമാര്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനിടിയിലാണ് എതിരേ അമിത വേഗതയില്‍ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചത്. അതിന് ശേഷം എസ്യുവി റോഡിന് കുറുകെ മറിഞ്ഞു.
വാഹനത്തിലുണ്ടായിരുന്നവര്‍ തന്ത്രപൂര്‍വം രക്ഷപെട്ടു. അടൂരില്‍ നിന്നു പൊലീസും ഫയര്‍ഫോഴ്സും എത്തി ഒരു മണിക്കൂറിന് ശേഷമാണ് റോഡിന് കുറുകെ കടന്ന വാഹനം നീക്കം ചെയ്തത്. ഗുരുതരമായി പരുക്കേറ്റ അനിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: ബീന. മക്കള്‍ : ഭവ്യ, ഭാഗ്യനന്ദ. കായംകുളം പുനലൂര്‍ സംസ്ഥാന പാത യില്‍ പറക്കോട്ട് ഉച്ചയ്ക്ക് 1.30 ന് നടന്ന അപകടത്തിലാണ് റോയി മരിച്ചത്. ഏഴംകുളത്ത് നിന്നും പറക്കോട്ടേക്ക് വരികയായിരുന്ന റോയിയുടെ സ്കൂട്ടര്‍ റോ ഡിലേക്ക് മറിയുകയായിരുന്നു. ഈ സമ യം എതിരെ വന്ന ലോറി ഇയാളുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഭാര്യ: സുജ. മക്കള്‍: സോന, സോണി.