തിരുവനന്തപുരം: പതിവ് ആഘോഷങ്ങളില്ലാതെ കുഞ്ഞുങ്ങള്‍ ഇന്ന് അക്ഷര ലോകത്തേക്ക്. വിദ്യാരംഭ ചടങ്ങുകള്‍ കഴിവതും വീട്ടില്‍തന്നെ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്ത്
ഗുരുക്കന്മാര്‍ക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിന്റെ വിരലുകളാകും കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കുക. തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ ഒരേ സമയം പതിനഞ്ചു കുട്ടികളെ രക്ഷിതാക്കള്‍ അക്ഷരമെഴുതിക്കും. സമ്പര്‍ക്കം ഒഴിവാക്കാന്‍ എഴുതാനുള്ള അരിയും തളികയും അവരവര്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.