പട്‌ന: വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ സസ്‌പെന്‍സ് നിലനിന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്. 90 ശതമാനത്തില്‍ അധികം വോട്ടുകള്‍ ഇതിനോടകം എണ്ണിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122 സീറ്റുകളില്‍ എന്‍.ഡി.എ. ലീഡ് ചെയ്യുന്നുണ്ട്. 112 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.
തിരഞ്ഞെടുപ്പു കമ്മീഷന്റെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 46 സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചു. 26 ഇടങ്ങളില്‍ ബി.ജെ.പി. ലീഡ് ചെയ്യുന്നുമുണ്ട്. നിതീഷ് കുമാറിന്റെ ജെ.ഡി.യു. 28 സീറ്റുകളില്‍ വിജയിച്ചു. 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എന്‍.ഡി.എ. സഖ്യകക്ഷികളായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നാല് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എച്ച്.എ.എം. മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുമുണ്ട്.
അതേസമയം ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. ഒരു സീറ്റില്‍ വിജയിച്ചു.
മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി. 50 സീറ്റുകളില്‍ വിജയിച്ചു. 27 സീറ്റുകളില്‍ ആര്‍.ജെ.ഡി. ലീഡ് ചെയ്യുന്നുമുണ്ട്. സഖ്യകക്ഷികളില്‍ ഇടതുപാര്‍ട്ടികളാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. സി.പി.ഐ.(എം.എല്‍.) ഒമ്പതിടത്ത് വിജയിച്ചു. മൂന്നിടത്ത് സി.പി.ഐ.(എം.എല്‍.) ലീഡ് ചെയ്യുന്നുണ്ട്. സി.പി.ഐ. ഒരു സീറ്റില്‍ വിജയിക്കുകയും രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നുമുണ്ട്. സി.പി.എം. രണ്ട് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 10 ഇടത്ത് വിജയിക്കുകയും ഒമ്പതിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്.
അസാദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് സീറ്റുകളില്‍ എ.ഐ.എം.ഐ.എം. വിജയിച്ചപ്പോള്‍ മൂന്നിടത്ത് അവര്‍ ലീഡ് ചെയ്യുന്നുമുണ്ട്. ബി.എസ്.പി. ഒരു സീറ്റില്‍ വിജയിച്ചു.