പള്ളിക്കല്‍ : 23 വാര്‍ഡുകളുള്ള പളളിക്കല്‍ പഞ്ചായത്തില്‍ വനിതാ സംവരണമായിരുന്നു നിലവില്‍ പ്രസിഡന്റ് . നറുക്കെടുപ്പില്‍ വീണ്ടും വനിതാസംവരണം പ്രസിഡന്റ പദത്തിന് വന്നു ചേര്‍ന്നതോടെ സി.പി.എം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ പുരുഷന്മാര്ക്ക് മത്സരിക്കാമായിരുന്ന ജനറല്‍ സീറ്റുകൂടി വനിതയ്ക്കു കൈമാറിയുള്ള നീക്കമാണ് നടത്തുന്നത്.ഒന്നാം വാര്‍ഡില്‍ നിലവില്‍ പ്രസന്നകുമാരിയാണ് പഞ്ചായത്തംഗം.വാര്‍ഡ് ജനറല്‍ ആയിട്ടും ഇവിടെ പ്രസന്നകുമാരിയെ തന്നെയാണ് ് വീണ്ടും പരിഗണിക്കുന്നത്. മൂന്നാം വാര്‍ഡില്‍ സി.പി.എംല്‍ നിന്നുള്ള വി.സുലേഖയാണ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്.നിലവില്‍ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് കൂടിയാണ് സുലേഖ.വാര്‍ഡ് ജനറലായിട്ടും സി.പി.എമ്മും ഇവിടെ സുലേഖയെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്.
23 വാര്‍ഡുകളുള്ള പള്ളിക്കലില്‍ നിലവിലുള്ള ജനപ്രതിനിധികളില്‍ ഇവര്‍ രണ്ടു പേരാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.എന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റ് എ.പി സന്തോഷ് ബ്ലോക്ക് പഞ്ചായത്തിലേക്ക് പഴകുളം ഡിവിഷനില്‍ നിന്നും മത്സരിക്കുന്നു. കോണ്‍ഗ്രസിലെ ഡോ.പഴകുളം സുഭാഷാണ് എതിര്‍സ്ഥാനാര്‍ത്ഥി. പെരിങ്ങനാട് ബ്ലോക്ക് ഡിവിഷനില്‍ നിലവില്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ആശാ ഷാജി 14-ാം വാര്‍ഡില്‍ നിന്നും പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. പെരിങ്ങനാട് ബ്ലോക്ക് ഡി വിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.ബി ബാബുവിനെ പ്രഖ്യാപിച്ചു. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനന്തു ബാലനാണ് പരിഗണനയില്‍ ഒന്നാമത്.ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാന്‍ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ചില പേരുകളും പരിഗണിക്കുന്നു. ഇതില്‍ വാര്ഡുപ്രസിഡന്റുമാര് മുതല്‍ എതിര് പറിയിച്ചതിനെ തുടര്‍ന്ന് അനിശ്ചിതത്വം തുടരുകയാണ്.ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ സി.പി.എം.ല്‍ നിന്നുള്ള അഡ്വ.ആര്യാ വിജയനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി .ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തീരുമാനമായില്ല.പഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് ഡിവിഷനിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായില്ല. പഞ്ചായത്ത് വാര്‍ഡുകളില്‍ തെങ്ങമം കൊല്ലായ്ക്കല്‍ 20ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിജയകുമാര്‍ പ്രചാരണ രംഗത്താണ്. ബാക്കി എല്ലാ വാര്‍ഡുകളിലും മത്സരം ചൂട് പിടിച്ചു തുടങ്ങി.