കയറിക്കടക്കാന്‍ ഇടമില്ലാത്ത കുടുംബം ചോദിക്കുന്നത് ഒരു വീട്: പട്ടിണിപ്പാവങ്ങളുടെ ദുരവസ്ഥ കണ്ട് വിതുമ്പി പന്തളം പ്രതാപന്‍

അടൂര്‍: ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ കൂരയ്ക്ക് താഴെ ജീവന്‍ പണയം വെച്ചാണ് രമയും കുടുംബവും താമസിക്കുന്നത്. ഇതു വരെ സ്വന്തമായി ഒരു വീടില്ല. ഒരു വീട് ഞങ്ങള്‍ക്ക് തരുമോ? എം.ജി ജങ്ഷനില്‍ രമ, നിറഞ്ഞ കണ്ണുകളോടെ കൈ കുഞ്ഞുമായിയെത്തി പന്തളം പ്രതാപനോട് തന്റെ വീടിന്റെ ദുരവസ്ഥ പറഞ്ഞത്. വീട് ഏത് നിമിഷവും വീഴും, ഓടുകള്‍ ഭൂരിഭാഗവും പൊട്ടി മാറിയിരിക്കുകയാണ് മഴവെള്ളം മുറിയില്‍ വീഴാതിരിക്കാന്‍ ടാര്‍പ്പാളിന്‍ ഷീറ്റ് ഇട്ടിരിക്കുകയാണ്, സ്വന്തമായ ഒരു വീടിന് അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായി ഇതുവരെ ലഭിച്ചില്ല.

രമയ്ക്ക് ഒരു വയസ്സുള്ള മകളും 4 വയസ്സുള്ള മകനും ഒപ്പം70 വയസ്സുള്ള അമ്മയുമായിട്ടാണ് ഈ വീട്ടില്‍ അന്തിയുറങ്ങുന്നത്. തീര്‍ച്ചയായും വീടിന് ഒരു പരിഹാരം ഉണ്ടാകുംമെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേണ്ട കാര്യം ചെയ്യുമെന്ന് പന്തളം പ്രതാപന്‍ ഉറപ്പ് നല്‍കി. വര്‍ഷങ്ങളായി ഇവിടെ നിന്ന് ജയിച്ചവര്‍ പാവങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇവിടങ്ങളിലെ മിക്ക വീടുകളുടെയും അവസ്ഥ ഇതു തന്നെയാണ്. കൂടുതലും വര്‍ദ്ധ്യക്ക് മുള്ളവരാണ് ഇവിടെ കൂടുതലും മറ്റ് അസുഖമുള്ളവര്‍ക്ക് യാതൊരു സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചിട്ടില്ല. മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ അവരുടെ സങ്കടങ്ങള്‍ കേട്ടില്ല.

രമയുടെ അവസ്ഥ കേട്ട പ്രതാപന്റെ കണ്ണു നിറഞ്ഞു. ഇതു പോലെ ഒരു പാട് പേരുണ്ട് നാലായിരം കോടിയുടെ വികസനം സമ്മാനിച്ചുവെന്ന് നിലവിലെഎംഎല്‍എ പറയുന്ന അടൂരില്‍.
ദേശീയ ജനാധിപത്യ സഖ്യം അടൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പന്തളം പ്രതാപന് ആവേശോജ്വലമായ സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. ചരിത്രമുറങ്ങുന്ന മണ്ണടി യുടെ മണ്ണില്‍നിന്നും ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച മണ്ഡലം പരേഡ് യാത്രയുടെ ആദ്യദിനത്തില്‍ മണ്ണടി ഏനാത്ത് മേഖലകളിലും ഏറത്ത് പഞ്ചായത്തിലും ആദ്യദിനത്തില്‍ പര്യടനം നടന്നത്.

ബിജെപി അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളിയുടെ അധ്യക്ഷനായി നിലമേല്‍ ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി എന്‍ ഉണ്ണി ഉദ്ഘാടനം ചെയ്തു . കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും വികസനം എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ഒരു മാറ്റത്തിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ട് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വികസനത്തിനും വിശ്വാസ സംരക്ഷണത്തിനായി എന്‍ഡിഎ വോട്ടു ചോദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കാത്തുനിന്ന പ്രവര്‍ത്തകര്‍ക്ക് ആവേശമായി സ്ഥാനാര്‍ഥി എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ പന്തളം പ്രതാപന്‍ നന്ദി പ്രസംഗത്തിനായി എത്തിയപ്പോള്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. അടൂര്‍ മണ്ഡലത്തിലെ വികസനം വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് മാറി മാറി വന്ന ജനപ്രതിനിധികള്‍ ഒന്നും ചെയ്തിട്ടില്ല എന്നും ഇതിനൊരു മാറ്റത്തിനായി എന്‍ഡിഎയ്ക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു . എന്നും ജനങ്ങളോടൊപ്പം താന്‍ ഉണ്ടായിരിക്കും എന്നും പറഞ്ഞ് വളരെ ചുരുങ്ങിയ വാക്കുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.

 

 

 

 

 

 

 

Load More Related Articles
Load More By Editor
Load More In Pandalam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…