അടൂര്‍: ദേശീയ ജനാധിപത്യ സഖ്യം അടൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്റെ ഇന്നത്തെ പ്രചരണം കൊടുമണ്‍ വൈകുണ്ഠപുരം ക്ഷേത്ര ജംഗ്ഷനില്‍ ബിജെപി അടൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളി ഉദ്ഘാടനം ചെയ്തു. കൊടുമണ്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിനു ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം രാജന്‍ പെരുമ്പക്കാട് പ്രസംഗിച്ചു. പന്തളത്തു ജനിച്ചുവളര്‍ന്ന തനിക്ക് വിശ്വാസം സംരക്ഷിക്കാന്‍ ബാദ്ധ്യതയുണ്ടെന്നും അതിനുവേണ്ടി മുന്നില്‍ നിന്നു നയിക്കാന്‍ കഴിയുമെന്നും പ്രതാപന്‍ പറഞ്ഞു. അടൂര്‍ നിയോജക മണ്ഡലത്തില്‍ നിലവിലുള്ളള എംഎല്‍എ കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തുടര്‍ന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ സ്ഥലങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങുകയും ജനങ്ങളോട് വോട്ട് തേടുകയും ചെയ്തു. പഞ്ചായത്ത് സമിതി ജന. സെക്രട്ടറി മിഥുന്‍ അങ്ങാടിക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ നിധിന്‍ ശിവ, വൈസ് പ്രസിഡന്റ് ത്യാഗരാജന്‍, മനുലാല്‍, മധുലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഏഴംകുളം പഞ്ചായത്തിലെത്തിയ പ്രതാപന് ആദ്യ സ്വീകരണം പുതുമലയില്‍ നല്കി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തിയാണ് സ്വീകരിച്ചത്. ബിജെപി ഏഴംകുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് അനില്‍ ചെന്താമര, പ്രദീപ് ജയകൃഷ്ണന്‍, ശരത്, മധു, ശ്രീജ, ബിന്ദു, ശ്രീകുമാരി എന്നിവര്‍ നേതൃത്വം നല്കി