അടൂര്‍: സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം അടൂരില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. അടൂര്‍ പാര്‍ത്ഥസാരഥി ജങ്ഷനില്‍ ഗവ എംപ്ലോയീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ തുറന്ന സ്വാഗത സംഘം ഓഫീസ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായി. സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ എസ് മനോജ് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ഏരിയ കമ്മറ്റി അംഗങ്ങളായ റോഷന്‍ ജേക്കബ്, എ ആര്‍ അജീഷ് കുമാര്‍, ടി മധു,ശ്രീനി എസ്, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് എന്നിവര്‍ സംബന്ധിച്ചു. ഡിസംബര്‍ 27 മുതല്‍ 29 വരെ അടുര്‍ മര്‍ത്തോമ്മ യുത്ത് സെന്ററില്‍ സ. പി കെ കുമാരന്‍ നഗറിലാണ് സമ്മേളനം