അടൂര്‍: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. യൂണിയന്‍ പ്രസിഡന്റായി കലഞ്ഞൂര്‍ മധുവിനേയും വൈസ്പ്രസിഡന്റായി എന്‍.രവീന്ദ്രന്‍നായരേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. എന്‍.എസ്.എസ് ആഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇലക്ഷന്‍ ആഫീസര്‍ സി.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കലഞ്ഞൂര്‍ മധു യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് 9-ാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. 1996-ലാണ് കലഞ്ഞൂര്‍ മധു ആദ്യമായി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1997 ല്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 65-ാം നമ്പര്‍ കലഞ്ഞൂര്‍ എന്‍.എസ്.എസ് കരയോഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് കലഞ്ഞൂര്‍ മധു. വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍.രവീന്ദ്രന്‍നായര്‍ 64-ാം നമ്പര്‍ കൊടുമണ്‍ എന്‍.എസ്.എസ് കരയോഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ്.
യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കലഞ്ഞൂര്‍ മധുവിനേയും വൈസ് പ്രസിഡന്റായ എന്‍.രവീന്ദ്രന്‍നായരേയും കരയോഗ പ്രവര്‍ത്തകര്‍ ഷാളുകള്‍ അണിയിച്ച് സ്വീകരിച്ചു. യൂണിയന്‍ സെക്രട്ടറി വി.ആര്‍.രാധാക്യഷ്ണന്‍നായര്‍ സ്വാഗതവും എന്‍.എസ്.എസ് ഇന്‍സ്പെക്ടര്‍ ജി.അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
യൂണിയന്‍ ഭരണസമിതിയിലേക്ക് കലഞ്ഞൂര്‍ മേഖലയില്‍ നിന്നും കലഞ്ഞൂര്‍ മധു, കൊടുമണ്‍ മേഖലയില്‍ നിന്നും എന്‍.രവീന്ദ്രന്‍നായര്‍, ഏറത്ത് മേഖലയില്‍ നിന്നും ജയചന്ദ്രന്‍ഉണ്ണിത്താന്‍, കടമ്പനാട് മേഖലയില്‍ നിന്നും മാനപ്പള്ളില്‍ ബി.മോഹന്‍കുമാര്‍, പെരിങ്ങനാട് മേഖലയില്‍ നിന്നും പ്രശാന്ത്.പി.കുമാര്‍, അടൂര്‍ മേഖലയില്‍ നിന്നും ബി.ശ്രീകുമാര്‍, ഏനാദിമംഗലം മേഖലയില്‍ നിന്നും ഡോ:എസ്.മുരുകേശ്, ഏഴംകുളം മേഖലയില്‍ നിന്നും സി.ആര്‍.ദേവലാല്‍, വനിതാ മണ്ഡലത്തില്‍ നിന്നും സരസ്വതിഅമ്മയേയും എന്‍.എസ്.എസ് ഇലക്ടറല്‍ റോള്‍ മെമ്പറായി സുരേഷ്‌കുമാറിനേയും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷന്‍ ആഫീസര്‍ അറിയിച്ചു.