NSS അടൂര്‍ താലൂക്ക് യൂണിയന്‍ പ്രവര്‍ത്തക യോഗം

അടൂര്‍ : എന്‍ എസ് എസ് അടൂര്‍ താലൂക്ക് യൂണിയന്‍ പ്രവര്‍ത്തക യോഗം എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ധനസഹായവും അടൂര്‍ താലൂക്ക് യൂണിയന്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്‌പോണ്‍സര്‍ഷിപ്പ് ,യൂണിയന്‍ സ്‌കോളര്‍ഷിപ്പ് , എന്‍ഡോവ് മെന്റുകള്‍ , പ്രത്യേകസ്‌കോളര്‍ഷിപ്പുകള്‍, റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് , വിവാഹ ധനസഹായം , ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി വി.ആര്‍.രാധാകൃഷ്ണന്‍ നായര്‍ , എന്‍ എസ് എസ് ഇന്‍സെപ്ക്ടര്‍ ജി.അജിത് കുമാര്‍ ,യൂണിയന്‍ കമ്മറ്റി അംഗങ്ങളായ സി.ആര്‍. ദേവ ലാല്‍ , മാനപ്പള്ളില്‍ മോഹന്‍ കുമാര്‍ , ഡോ.എസ്. മുരുകേശ്, ബി.ശ്രീകുമാര്‍ , ജയചന്ദ്രന്‍ ഉണ്ണിത്താന്‍, പ്രശാന്ത് പി .കുമാര്‍ , സരസ്വതിഅമ്മ, പ്രതിനിധി സഭാംഗം ജി.വിജയകുമാരന്‍ നായര്‍ , എ എം . അനില്‍കുമാര്‍ , ഇലക്ട്രറല്‍ റോള്‍മെമ്പര്‍ സുരേഷ് കുമാര്‍ വിവിധ കരയോഗങ്ങളില്‍ നിന്നുളള സെക്രട്ടറിമാര്‍ , പ്രസിഡന്റ് മാര്‍ , മേഖല കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Load More Related Articles
Load More By Editor
Load More In Adoor

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…