അടൂര്‍: വെട്ടിച്ച് കടന്ന് പോകാന്‍ നോക്കിയ ലോറി പിന്തുടരാന്‍ പിന്നിലേക്ക് എടുത്ത പോലീസ് ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു.
പഴകുളം പടിഞ്ഞാറ് കുലച്ചാതിവിള കിഴക്കതില്‍ വീട്ടില്‍ ഉഷ, മകള്‍ രാജി (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.45 ന് പഴകുളം ജങ്ഷന് സമീപമായിരുന്നു അപകടം. കെ.പി റോഡില്‍ നിന്നും കനാല്‍ പാലം വഴിയുള്ള ഉപറോഡിലേക്ക് പോലീസിനെ വെട്ടിച്ച് കടന്ന ടിപ്പര്‍ ലോറി പിന്തുടരാനായി ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ പോലീസ് ജീപ്പ് ഡ്രൈവര്‍ ജോബിനെതിരെ കേസെടുത്തു.