കോവിഡ് വാക്സിന് വിതരണം പത്തനംതിട്ട ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ 6,35,194 പേര് ഇതുവരെ കോ വിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇതില്‍ 4,90,508 പേര്‍ക്ക് ഒന്നാം ഡോസും 1,44,686 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ട്രൈബല്‍ വിഭാഗത്തില്‍ 2691 പേരും, എസ്.സി വിഭാഗത്തില്‍പ്പെടുന്ന ന്ന 24,097 പേരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. വൃദ്ധസദനങ്ങളിലും കിട പ്പുരോഗികള്ക്കുമുള്ള വാക്സിനേഷന് ജില്ലയില്‍ നടക്കുന്നുണ്ട്. കിടപ്പു രോഗികളായ 859 പേര്‍ക്കും വൃദ്ധസദനങ്ങളിലെ അന്തേവാസികളായ 1477 പേര്‍ക്കും ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുളള …