കൊച്ചി:കേരളത്തില്‍ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള് ഇനി ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ബാങ്ക് അവധി പിന്‍വലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എല്‍.എല്‍.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങള്‍ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കില്‍) എന്നിവ സാധാരണഗതിയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.