തിരുവനന്തപുരം : കെപിസിസിയുടെ പുതിയ അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ വീര്യമാണ് കെ.സുധാകരന്. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത നേതാവ് കെപിസിസിയുടെ തലപ്പത്ത് എത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പുത്തന്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നു. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എം.പിയുമായ കെ.സുധാകരന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഫയര്‍ ബ്രാന്‍ഡാണ് കെ.സുധാകരന്. സിപിഎമ്മും ബിജെപിയും ആയുധമെടുത്ത് അടരാടുന്ന കണ്ണൂരിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ പതാക ഉയര്‍ന്ന് പറക്കുന്നത് …