അടൂര്‍ :- പഴകുളം ഹോര്‍ട്ടികോര്‍പ്പ് വിപണിയുടെ പുതിയ കെട്ടിടടം ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. പഴകുളത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന വിപണിക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പള്ളിക്കല്‍ സാശ്രയ കര്‍ഷക സമതി പ്രസിഡന്റ് ഉത്തമന് പി സ്വാഗതം ആശംസിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റ്റി …