പന്തളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്റായി പത്തുകോടി രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 215 കോടി രൂപയാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 150 കോടി രൂപ വിനിയോഗിച്ച് സംസ്ഥാനത്തുടനീളം ഏഴ് ഇടത്താവളങ്ങള്‍ നിര്‍മിക്കും. ശബരിമലയിലേക്കുള്ള 120 കോടി രൂപയുടെ കുടിവെള്ള …