തൃശൂര്‍: ഇടിച്ച കാറില്‍ കുടുങ്ങി യാത്രക്കാരനുള്‍പ്പെടെ ബൈക്ക് മുപ്പത് മീറ്ററോളം സഞ്ചരിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍ കിഴക്കേക്കോട്ട ജങ്ഷനില്‍ വ്യാഴാഴ്ച വൈകീട്ട് 5.20-നാണ് അത്ഭുതകരമായ രക്ഷപ്പെടലുണ്ടായത്. അഞ്ചേരി സ്വദേശി വേലൂക്കാരന്‍ വീട്ടില്‍ സെബിന്‍ (20) ആണ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.