ബോബി മിഷന്‍ 1000 ഫ്രീ ഹോംസ്’ പദ്ധതിയുടെ ഭാഗമായി വീടുവെച്ചു നല്‍കി

തിരുവനന്തപുരം: ഓലഷെഡ്ഢില്‍ തലചായ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥിനി വൈഷ്ണവിക്ക് ഇനി പുതിയ വീടിന്റെ തണല്‍.
പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അമ്മയുടെ തയ്യല്‍ ജോലിയില്‍ നിന്നുള്ള തുച്ഛ വരുമാനത്തില്‍ പഠിക്കുന്ന വൈഷ്ണവിക്ക് ഡോ. ബോബി ചെമ്മണൂര്‍ വീട് വെക്കാന്‍ സഹായിച്ചു.

കാട്ടായിക്കോണം ശാസ്തവട്ടത്തു വച്ച് നടന്ന ചടങ്ങ് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോ. ബോബി ചെമ്മണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ‘ബോബി മിഷന്‍ 1000 ഫ്രീ ഹോംസ്’ പദ്ധതിയുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ വൈഷ്ണവിക്ക് വീടിന്റെ താക്കോല്‍ കൈമാറി.ഡോ. ബോബി ചെമ്മണൂരിന്റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ശശി പങ്കെടുത്തു. കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും പ്ലസ് ടുവിന് ഉന്നതവിജയം നേടിയ വൈഷ്ണവി ഇപ്പോള്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…