പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

പത്തനംതിട്ട:ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9,184 ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പോളിങ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളളവരും ഫോം 12ല്‍ പോസ്റ്റല്‍ വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിച്ചവരുമായ ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി വിഎഫ്‌സികളിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…