ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ, രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വാറ്റ് കുറച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിനു പുറമെ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവയാണ് വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ച വേളയില്‍ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി.