റോഡരുകില്‍ ടൈലും വിരിച്ചു :ഇനി പൈപ്പിടാന്‍ വെട്ടിപൊളിക്കണോ.?

പള്ളിക്കല്‍ : റോഡരുകില്‍ ടൈലും വിരിച്ചു തുടങ്ങി. ഇനി പൈപ്പിടാന്‍ വെട്ടിപൊളിക്കണോ ? ആരോട് ചോദിക്കാന്‍ …? ആനയടി – കൂടല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പൈപ്പ് പൊട്ടിയതാണ് മൂന്ന് വര്‍ഷമായി പള്ളിക്കല്‍ പ്രദേശത്ത് കുടിവെള്ളം മുട്ടാന്‍ കാരണം. റോഡ് പണി തീരുമ്പോള്‍ രണ്ട് സൈഡിലും പൈപ്പിടുമെന്നും അപ്പോള്‍ റോഡ് വെട്ടി മുറിക്കാതെ തന്നെ ഇരുഭാഗങ്ങളിലുമുള്ളവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

വെള്ള ചിറ മുതല്‍ പള്ളിക്കല്‍ പഞ്ചായത്തോഫീസ് വരെയുള്ള ഭാഗത്ത് ജന്‍മന്‍ ടെക്‌നോളജിയിലാണ് ടാര്‍ ചെയ്തത്. 10 മീറ്റര്‍ വീതിയില്‍ ഇവിടെ ടാര്‍ ചെയ്‌തെങ്കിലും റോഡ് പുറമ്പോക്ക് ഉള്ളത് അളന്ന് കല്ലിട്ടതല്ലാനെ ഒഴിപ്പിച്ചെടുത്തിട്ടില്ല. നിലവില്‍ ടാര്‍ വീതി കഴിഞ്ഞാല്‍ ഇരുഭാഗത്തേക്കും പല ഭാഗങ്ങളിലും അര മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ കഷ്ടിച്ചുള്ള വീതിയെ ഉള്ളു . ഈ സ്ഥലത്താണ് ഇപ്പോള്‍ ടൈല്‍ പതിച്ചു തുടങ്ങിയത്. ഇനി പൈപ്പ് സ്ഥാപിക്കണമെങ്കില്‍ ഈ ടൈല്‍ വെട്ടിപൊളിക്കാതെ മറ്റു മാര്‍ഗമില്ല എന്നതാണ് സ്ഥിതി. ഇവിടെ ടൈല്‍ പതിച്ചാല്‍ എവിടെ പൈപ്പ് എവിടെ സ്ഥാപിക്കും എന്ന് ചോദിച്ചപ്പോള്‍ ടൈലിട്ടത് അറിഞ്ഞില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന ഉത്തരം. പഴകുളം മുതല്‍ റോഡരുകില്‍ പൈപ്പ് ഇറക്കി തുടങ്ങിയിട്ടുമുണ്ട്.

 

Load More Related Articles
Load More By Editor
Load More In Pallickal

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…