ദേ…. ക്വാറന്റൈന്‍ തട്ടുകട…. സംസ്ഥാനത്ത് ആദ്യമായി രാത്രി ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കൈതാങ്ങായി ഡിവൈഎഫ്‌ഐ

അടൂര്‍: എന്തു കൊണ്ടാണ് ഡിവൈഎഫ്ഐയിലേക്ക്
യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത്. പഴകുളം മേട്ടുംപുറത്ത് എത്തുന്നവര്‍ ഒരു തട്ടുകട ചൂണ്ടിക്കാണിക്കും. എന്നിട്ട് പറയും ദാ, ഇതു കൊണ്ടാണ്. ഇതു പോലെയുള്ള മാനുഷിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ലോക്ഡൗണ്‍ കാലത്ത് രാത്രി ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കെപി റോഡില്‍ ദീര്‍ഘദൂര അവശ്യസര്‍വീസ് നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കുമായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ക്വാറന്റൈന്‍ തട്ടുകട ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംരഭത്തിന് പഴകുളത്ത് ഡി.വൈ.എഫ്.ഐ മേട്ടുംപുറം യൂണിറ്റ് തുടക്കം കുറിച്ചത്.

തട്ടുകടയില്‍ തയാറാക്കുന്ന ഭക്ഷണം പാഴ്സലായി വാളണ്ടിയര്‍മാര്‍ മുഖേനെ വീടുകളില്‍ സൗജന്യമായി എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.ക്വാറന്റൈന്‍ തട്ടുകടയ്ക്ക് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹര്‍ഷകുമാര്‍ ക്വാറന്റെന്‍ തട്ടുകടയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ ബി. നിസാം,ബ്ലോക്ക് സെക്രട്ടറി അഖില്‍ പെരിങ്ങനാടന്‍, വാര്‍ഡ് മെമ്പര്‍ സാജിത റഷീദ്, അജ്മല്‍ സിറാജ്,ആസിഫ്, സോബി ബാലന്‍, ബാബുജോണ്‍, ജി.സുമേഷ്,അഷ്‌ക്കര്‍ മേട്ടുംപുറം എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…