ശാസ്താംകോട്ട: യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡി.സി.സി.ജനറല്‍ സെക്രട്ടറിയുമായ ശാസ്താംകോട്ട മനക്കര പടിപ്പുര പടിഞ്ഞാറ്റതില്‍ കെ.സുധീര്‍ (ശാസ്താംകോട്ട സുധീര്‍-40) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ വിദ്യാര്‍ഥി-യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. പലതവണ പോലീസിന്റെ ലാത്തിയടിയേറ്റ് ചികിത്സതേടിയിരുന്നു. കെ.എസ്.യു.സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനായിരുന്നു. ഭാര്യ: ബി.റൂബി (അധ്യാപിക, മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി.സ്‌കൂള്‍). മക്കള്‍: ഹയാന്‍, ഹൈഫ. ശനിയാഴ്ച രാവിലെ 10.30-ന് കൊല്ലം ഡി.സി.സി.ഓഫീസിലും തുടര്‍ന്ന് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. കബറടക്കം രണ്ടിന് ശാസ്താംകോട്ട പള്ളിശേരിക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.