അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തിലേറെ. 1078 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1008 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
89,168 ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. 857 പേര്‍ കൂടി സുഖംപ്രാപിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,618 ഉം രോഗമുക്തി നേടിയവരുടെ എണ്ണം79,676 ഉം ആയി. രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 411. ഇത് അഞ്ചാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 90 ലക്ഷത്തിലേറെ പേര്‍ക്ക് രോഗപരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു.