പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1093 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കടമ്പനാട് 25

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1065 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 7 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍ 39
2. പന്തളം 17
3. പത്തനംതിട്ട 75
4. തിരുവല്ല 125
5. ആനിക്കാട് 33
6. ആറന്മുള 22
7. അരുവാപ്പുലം 13
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 15
10. ചെറുകോല്‍ 9
11. ചിറ്റാര്‍ 6
12. ഏറത്ത് 26
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 30
15. ഇരവിപേരൂര്‍ 23
16. ഏഴംകുളം 29
17. എഴുമറ്റൂര്‍ 31
18. കടമ്പനാട് 25
19. കടപ്ര 17
20. കലഞ്ഞൂര്‍ 21
21. കല്ലൂപ്പാറ 17
22. കവിയൂര്‍ 19
23. കൊടുമണ്‍ 29
24. കോയിപ്രം 19
25. കോന്നി 27
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 17
29. കുളനട 6
30. കുന്നന്താനം 35
31. കുറ്റൂര്‍ 20
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 37
34. മല്ലപ്പുഴശ്ശേരി 3
35. മെഴുവേലി 10
36. മൈലപ്ര 5
37. നാറാണംമൂഴി 5
38. നാരങ്ങാനം 7
39. നെടുമ്പ്രം 2
40. നിരണം 5
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 37
43. പന്തളം-തെക്കേക്കര 16
44. പെരിങ്ങര 5
45. പ്രമാടം 26
46. പുറമറ്റം 19
47. റാന്നി 11
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 5
50. റാന്നി-പെരുനാട് 10
51. സീതത്തോട് 4
52. തണ്ണിത്തോട് 9
53. തോട്ടപ്പുഴശ്ശേരി 9
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 18
56. വളളിക്കോട് 22
57. വെച്ചൂച്ചിറ 19

ജില്ലയില്‍ ഇതുവരെ ആകെ 79532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 72487 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (83) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പള്ളി സ്വദേശിനി (74) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 14.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശിനി (64) 03.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (60) 30.04.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (95) 02.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശിനി (1 വയസ്സ്) 01.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണമ്മൂഴി സ്വദേശിനി (64) 30.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
8) എഴുമറ്റൂര്‍ സ്വദേശിനി (37) 03.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
9) പുറമറ്റം സ്വദേശി (85) 04.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
10) നെടുമ്പ്രം സ്വദേശി (70) 03.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 566 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 68150 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 11122 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10696 പേര്‍ ജില്ലയിലും 426 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 20204 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1901 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4038 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 27 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 149 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 26143 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെവരെ
ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 244957 2050 247007
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 220328 591 220919
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 46412 138 46550
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 7846 24 7870
6 സി.ബി.നാറ്റ് പരിശോധന 740 16 756
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 520768 2819 523587
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 344646 3782 348428
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 865414 6601 872015
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6601 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.12 ശതമാനമാണ്.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…