അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീശങ്കരകലാപീഠത്തിന്റെ ഉദ്ഘാടനകര്‍മ്മം പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായനവ്യ നായര്‍ ഉദ്ഘാടനം ചെയ്തു .പത്തുകരകളില്‍ നിന്നും പുറത്തുനിന്നുമുള്ള കുട്ടികള്‍ക്ക് ഭരതനാട്യം ,കുച്ചിപ്പുടി ,മോഹിനിയാട്ടം ,ശാസ്ത്രീയ സംഗീതം ,പഞ്ചവാദ്യം ,ഇടയ്ക്ക ,മദ്ദളം ,ഇലത്താളം ,തിമില ,കൊമ്പ് എന്നീ കലകള്‍ കേരള കലാമണ്ഡലം നിലവാരത്തിലുള്ള അദ്ധ്യാപകര്‍ പരിശീലനം നല്‍കുന്നു .ഇത്തരം കലകള്‍ക്ക് പ്രാമുക്യം നല്‍കി കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി ഉയര്‍ത്തികൊണ്ട് വരുന്നത് ക്ഷേത്രം ഭരണസമിതി മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നവ്യ നായര്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ അദ്ധ്യക്ഷനായി ക്ഷേത്ര പ്രസിഡന്റ് വികാസ് ടി നായര്‍ ,സ്വാഗതം അഖില്‍ കുമാര്‍ ,മുഖ്യ പ്രഭാഷകനായി ചിറ്റയം ഗോപകുമാര്‍ , ബി വിജയന്‍ . പ്രശാന്ത് ചന്ദ്രന്‍പിള്ള ,സി ജയചന്ദ്രന്‍ ,കുമാരി കലാമണ്ഡലം ആര്‍ച്ച ലക്ഷ്മി ,കുമാരി കലാമണ്ഡലം സുരഭി സോമന്‍ .കലാമണ്ഡലം അഭിനന്ദ് , വിജയനുണ്ണിത്താന്‍ ,സി ശ്രീലേഖ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു