ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സിന്റെ ഏറ്റവും പുതിയ മറഡോണ സ്പോര്‍ട്സ് ബാര്‍ ഗോവയിലെ മോര്‍ജിമില്‍ ബോചെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മോര്‍ജിമിലെ റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സ് സി.ഇ.ഒ. ഗിരീഷ് നായര്‍, സി.ഒ.ഒ. രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു. മോര്‍ജിം ബീച്ചില്‍ അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഏറ്റവും പുതിയ റിസോര്‍ട്ടില്‍ നേരിട്ട് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന 56 മുറികളാണ് ഉള്ളത്. ഇവിടെ മറഡോണ സ്പോര്‍ട്സ് ബാര്‍, അത്യാധുനിക …