കടമ്പനാട് : വാക്സിനേഷന് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ ഗ്രാമപ്പഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തു. കടമ്പനാട് ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുഴിവേലിയെ ഭീഷണിപെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കടമ്പനാട് ഗ്രാമപ്പഞ്ചായത് അംഗം ലിന്റോ യോഹന്നാനെതിരേയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് ഏനാത്ത് സി.ഐ. പറഞ്ഞു. കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്കി. പ്രസിഡന്റ് മൊഴി നല്കാത്തതിനാല് പോലീസ് കേസെടുത്തിട്ടില്ല. കുറച്ചുനാളായി ഇരുകൂട്ടരുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങള്‍. ഇതിനിടെ …