കടമ്പനാട് :ഇന്നോവ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. അടൂര്‍ -ശാസ്താംകോട്ട സംസ്ഥാനപാതയില്‍ കല്ലുകുഴിയ്ക്ക് സമീപമായിരുന്നു അപകടം.അടൂര്‍ കിക്കോ ഷോപ്പ് ഓണര്‍ ബാബുവാണ് മരിച്ചത്. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍. കടമ്പനാട് ഭാഗത്തുനിന്നും വന്ന ഇന്നോവയാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി 9 നായിരുന്നു അപകടം.