പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു കതിരിനെ വണങ്ങി മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ ഒരു വെറ്റില താലത്തില്‍ നിലനിര്‍ത്തി പാരമ്പര്യ രീതിയില്‍ ഊട്ടും പൂജയും അര്‍പ്പിച്ചു . 999 മല വില്ലന്മാര്ക്കും പ്രകൃതിയ്ക്കും മാനവകുലത്തിനും ഒന്ന് പോലെ നോക്കി നോട്ടമുറപ്പിച്ചു കൊണ്ട് പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കും ഉള്ള ദോഷങ്ങളെ ഒഴിപ്പിച്ചു കൊണ്ട് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി . …