പുനലൂര്‍ : സി.പി.എം.ബ്രാഞ്ചിനെ നയിക്കാന്‍ സെക്രട്ടറിയായി പത്തൊന്‍പതുകാരി. പുനലൂര്‍ ഏരിയയില്‍ ഉള്‍പ്പെട്ട വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.ശുഭലക്ഷ്മിയാണ് ഈ യുവനേതാവ്. സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളാണ് ശുഭലക്ഷ്മി. അടൂര്‍ സെന്റ് സിറിള്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനിയാണ്. ഡി.വൈ.എഫ്.ഐ. പുനലൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.എഫ്.ഐ. പുനലൂര്‍ ഏരിയ കമ്മിറ്റി അംഗവും ബാലസംഘം പുനലൂര്‍ ഏരിയ പ്രസിഡന്റുമാണ്.വിളക്കുവെട്ടം ശുഭനിവാസില് ജി.ഓമനക്കുട്ടന്റെയും ബി.സിന്ധുവിന്റെയും മകളാണ്. ശ്രീക്കുട്ടന് സഹോദരനാണ്.