ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈല്‍ നമ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനികള്‍ക്കു കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്കി. ഈ മൊബൈല്‍ നമ്പറുകളുടെ കെവൈസി (തിരിച്ചറിയല്‍) പരിശോധന വീണ്ടും നടത്താനും അതു പറ്റിയില്ലെങ്കില്‍ സിം ബ്ലോക്ക് ചെയ്യാനുമാണു നിര്‍ദേശം. സിം ബ്ലോക്കായാല്‍ ഇവ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറും വിലക്കും. ചുരുക്കത്തില്‍ സിം ഉണ്ടായിരുന്ന ഫോണുകളും ഉപയോഗിക്കാന്‍ കഴിയാതെ വരും സൈബര്‍ തട്ടിപ്പു ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി മാര്‍ച്ചില്‍ ‘ചക്ഷു’ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഇരുപതിനായിരത്തിലേറെ റിപ്പോര്‍ട്ടുകളാണ് എത്തിയത്. ഇതിന്റെ …