ഷാര്‍ജ: കാസര്‍കോട് ആദൂര്‍ സ്വദേശി ഫാറൂഖ് (38) ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. മത പണ്ഡിതനും മുഹിമ്മാത്തിലെ മുതിര്‍ന്ന അധ്യാപകനുമായിരുന്ന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മകനാണ്. ഇന്നലെ രാത്രി താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദീഖ്, ഹംസ, ഉസ്മാന്, മുഹമ്മദലി, യൂസുഫ്, സൗദ.