അടൂര്‍: വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയില്‍ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നല്‍കി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയില്‍, വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, മാലിപ്പുറം സ്വദേശി, മനുവല്‍ വിന്‍സെന്റ്, 2023 ഫെബ്രുവരിയിലാണ് മൈജി ഫ്യൂച്ചര്‍ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടര്‍ന്ന് 10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199/ രൂപയ്ക്ക് വാങ്ങി. എന്നാല്‍ ലഭിച്ച ഇന്‍വോയിസ് പ്രകാരം യഥാര്‍ത്ഥ വില വെറും 1,890/ ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. തെറ്റായ വിലക്കുറവ് …