കടമ്പനാട്: വിലക്കുറവിന്റെ മഹാത്ഭുതമെന്ന് പറഞ്ഞ് കല്ലുകുഴിയില്‍ മൂന്നു ദിവസം മുന്‍പ് ആരംഭിച്ച ത്രിവേണി സുപ്പര്‍ മാര്‍ക്കറ്റിനെ കുറിച്ച് തുടക്കത്തിലേ പരാതി ഉയരുന്നു. ഉല്പന്നത്തിന്റെ എംആര്‍പിയേക്കാള്‍ കൂടുതല്‍ പണം ഈടാക്കുന്നുവെന്നാണ് ആക്ഷേപം. 35 രൂപ വിലയുള്ള ബിസ്കറ്റിന് 40 രൂപ എംആര്‍പി കാണിക്കുകയും മൂന്ന് രൂപ കിഴിവ് രേഖപ്പെടുത്തി 37 രൂപയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്. 35 രൂപ വിലയുള്ള രണ്ടു പായ്ക്കറ്റ് ബിസ്കറ്റ് വാങ്ങിയ ഉപഭോക്താവ് എംആര്‍പി അനുസരിച്ച് 70 രൂപ നല്കിയാല് മതി. പക്ഷേ, ഇവിടെ നല്‍കേണ്ടി വന്നത് 74 രൂപയാണ്. …