പത്തനംതിട്ട: ഓണ്‍ലൈന്‍ വഴിയുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷനില്‍ അട്ടിമറിയെന്ന് ആരോപണം. ആദ്യ ഡോസ് എടുത്ത വയോധികര്‍ അടക്കം രണ്ടാം ഡോസിനായി കാത്തിരിക്കുമ്പോഴാണു സാങ്കേതിക പഴുതുകള്‍ വിദഗ്ധമായി മുതലെടുക്കുന്നത്. ഓരോ ജില്ലയിലും ജില്ലാ മെഡിക്കല്‍ ഓഫിസിലെ പ്രത്യേക വിഭാഗമാണു കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ സെഷനുകള്‍ (അപ്പോയ്ന്റ്‌മെന്റ് സ്ലോട്ടുകള്‍) തയാറാക്കുന്നത്. ഒരു ജില്ലയ്ക്കു ലഭിച്ച ആകെ വാക്‌സീന്‍ ഓരോ ആരോഗ്യകേന്ദ്രത്തിനുമായി വിഭജിക്കുന്നതാണ് ആദ്യഘട്ടം. ആരോഗ്യകേന്ദ്രത്തിന്റെ സ്വഭാവം അനുസരിച്ച് വാക്‌സീന്‍ ഡോസിന്റെ എണ്ണത്തിലും വ്യത്യാസമുണ്ടാകും. ഇതനുസരിച്ചാണു കോവിന്‍ വെബ്സൈറ്റില്‍ വാക്‌സീന്‍ അപ്പോയ്ന്റ്‌മെന്റിനുള്ള സെഷന്‍ തയാറാക്കുന്നത്. ഇതിനായി പ്രത്യേക …