അടൂര്‍:മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളില്‍ മലരായി വിടരും നീ എന്നത് ഒരു പഴയ ചലച്ചിത്രഗാനമാണ്. ഈ പാട്ട് മൂളിയാകണം അടൂര്‍ നഗരസഭ 15-ാം വാര്‍ഡിലെ യുഡിഎഫ് അനൂപ് ചന്ദ്രശേഖരന്‍ വോട്ട് തേടുന്നത്. മാസ്‌ക് വച്ച ചിത്രവുമായി പോസ്റ്റര്‍ അടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് അനൂപ്. മുഖം മറച്ചാലും തന്റെ വോട്ടര്‍മാര്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അനൂപ്. മാത്രവുമല്ല, തന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ കോവിഡ് ബോധവല്‍ക്കരണമായിക്കോട്ടെയെന്നും അനൂപ് പറയുന്നു. ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലാണ് 15-ാം വാര്‍ഡില്‍ അനൂപിന് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയായ …