July 30, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home Sports

Sports

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

By Editor
August 8, 2021
in :  Sports

ടോക്യോ: ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍; 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ …

Read More

ഡെന്മാര്‍ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലില്‍ പ്രവേശിച്ചു

By Editor
July 8, 2021
in :  Sports

വെംബ്ലി: അത്ഭുതങ്ങള്‍ സംഭവിച്ചില്ല, അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ കീഴടക്കിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ത്രീ ലയണ്‍സിന് തുണയായി. ഡെന്മാര്‍ക്കിനായി മിക്കേല്‍ ഡംസ്ഗാര്‍ഡ് ആശ്വാസ ഗോള്‍ നേടി. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില …

Read More

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം പാളി

By Editor
June 20, 2021
in :  Sports

സതാംപ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം പാളി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, 36 റണ്‍സെടുക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് കൂടി നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോലി (44), ഋഷഭ് പന്ത് (നാല്), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (49) എന്നിവരാണ് പുറത്തായത്. കോലിയെയും പന്തിനെയും കൈല്‍ ജയ്മിസനും രഹാനെയെ വാഗ്‌നറും പുറത്താക്കി. 79 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (10), രവിചന്ദ്രന്‍ അശ്വിന്‍ …

Read More

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി സീസണിലെ നാലാം ജയം

By Editor
April 30, 2021
in :  Sports

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണില്‍ മറ്റൊരു അനായാസ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നോട്ട്. ചേസിങ്ങില്‍ ആദ്യ ഓവറിലെ ആറു പന്തും ഫോറടിച്ച് മിന്നല്‍ത്തുടക്കം സമ്മാനിച്ച ഓപ്പണര്‍ പൃഥ്വി ഷായുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി സീസണിലെ നാലാം ജയം കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 154 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 21 പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി. …

Read More

ഐ.പി.എല്ലില്‍ ചരിത്രമെഴുതി മുഹമ്മദ് സിറാജ്

By Editor
October 22, 2020
in :  Sports

അബുദാബി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലുള്ള താരമാണ് മുഹമ്മദ് സിറാജ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്ത സിറാജിനെതിരേ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായി ആര്‍.സി.ബി ആരാധകര്‍ ഒരിക്കലും പരിഗണിക്കുക പോലും ചെയ്യാത്ത താരവും കൂടിയായിരുന്നു കഴിഞ്ഞ ദിവസം വരെ സിറാജ്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇതില്‍ …

Read More

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം

By Editor
October 17, 2020
in :  Sports

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. 22 പന്തില്‍ 55 റണ്‍സെടുത്തു പുറത്താകാതെ നിന്ന എ.ബി. ഡിവില്ലിയേഴ്‌സാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. സീസണില്‍ ബാംഗ്ലൂരിന്റെ ആറാം വിജയമാണിത്, രാജസ്ഥാന്റെ ആറാം തോല്‍വിയും.  

Read More

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം തോല്‍വി

By Editor
October 9, 2020
in :  Sports

ദുബായ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം തോല്‍വി. ആറാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 202 റണ്‍സെന്ന വലിയ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് പോരാട്ടം 132 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ (37 പന്തില്‍ 77) മാത്രമാണ് പഞ്ചാബ് നിരയില്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്. ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് …

Read More

കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് ജയം: ഒന്നാം സ്ഥാനം

By Editor
October 4, 2020
in :  Sports

ഷാര്‍ജ: നിതീഷ് റാണയുടെ ചെറുത്തുനില്‍പിനും അവസാന ഓവറുകളില്‍ ഒയിന്‍ മോര്‍ഗന്‍, രാഹുല്‍ ത്രിപാഠി എന്നിവരുടെ വമ്പന്‍ ഷോട്ടുകള്‍ക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിജയതീരത്തെത്തിക്കാനായില്ല. ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സേ നേടാനായുള്ളു. ഡല്‍ഹിയ്ക്ക് 18 റണ്‍സ് വിജയം.ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാമതെത്തി. പോയിന്റ് നിലയില്‍ ഡല്‍ഹിയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഒപ്പമാണെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുന്നിലെത്തുകയായിരുന്നു. വിജയലക്ഷ്യമായ 229 റണ്‍ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ പിഴച്ചു. …

Read More

Latest News

  • ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ നിര്യാതയായി
  • മൈജിയുടെ തട്ടിപ്പ് :10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199 രൂപയ്ക്ക് വാങ്ങി; യഥാര്‍ത്ഥ വില വെറും 1,890 രൂപ മാത്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉല്‍പ്പന്നം വിറ്റു; മൈജി ഫ്യൂച്ചറിന് 15,519 രൂപ പിഴ
  • രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി
  • SCB ബാങ്ക് ഇങ്ങനെയോ?.. ജപ്തി നടപടി :ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ പുറത്തിട്ടതായി വീട്ടമ്മ
  • ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?.

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2025, All Rights Reserved Powered by WordPress | Designed by adoorvarthaweb