അടൂര്‍: വിവാഹം കഴിഞ്ഞ് 17-ാം വര്‍ഷം അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പറക്കോട് വടക്ക് കൊടുമണ്ണേത്ത് വീട്ടില്‍ ബിനു(40)-നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറക്കോട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഭാര്യയുടെ പരാതിയില്‍ പല തവണ പോലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടതുമാണ്. എന്നാല്‍ ഞായറാഴ്ച വീണ്ടും ബിനു ഭാര്യയെ ഉപദ്രവിച്ചു. സംഭവത്തില്‍ ഭാര്യയുടെ കൈവിരലിന് പൊട്ടല്‍ ഉണ്ടായി. 2004-ല്‍ ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. 2009 മുതല്‍ അധിക സ്ത്രീധനം ആവശ്യപ്പെട്ട് ബിനു ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടൂര്‍ ഡിവൈ.എസ്.പി ബി.വിനോദിന്റെ നിര്‍ദ്ദേശപ്രകാരം സി .ഐ സുനു കുമാര്‍, എസ്.ഐ അരുണ്‍കുമാര്‍, എ.എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
പ്രതിയെ റിമാന്റ് ചെയ്തു.