അടൂര്‍: പതിനഞ്ചുകാരിയുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള മദ്യപാനം മാതാവിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിച്ച കാമുകന്‍ പോക്സോ കേസില്‍ പിടിയിലായി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി അനന്തു (26) ആണ് പിടിയില്‍ ആയത്. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി.
അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചു കാരന്റെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ കൂട്ടുകാരന്‍ ആണ് പതിനഞ്ചുകാരന്‍. ഇയാളുടെ മാതാപിതാക്കള്‍ ചികിത്സാ ര്‍ത്ഥം ആശുപത്രിയില്‍ ആണ്. മൂത്ത സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്ത് ആണ് പെണ്‍കുട്ടി ഇവിടെ എത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ സുഹൃത്തായ ജോബിയെ (26) വിളിച്ചു. ഇയാള്‍ മദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തി. ഇയാള്‍ തന്നെ ചിക്കന്‍ തയാറാക്കി കുട്ടികള്‍ക്കൊപ്പം മദ്യപാനം നടത്തി. ഈ സമയം പെണ്‍കുട്ടിയുടെ കാമുകന്‍ ആയ അനന്തു കുട്ടിയുടെ അമ്മയെയും കൂട്ടി വൈകിട്ട് നാലു മണിയോടെ ഇവിടെ എത്തി. പെണ്‍കുട്ടി മദ്യലഹരിയില്‍ നില്‍പ്പ് ഉറക്കാത്ത നിലയില്‍ ആയിരുന്നു. വിവരം അറിയിച്ചത് അനുസരിച്ചു പോലീസ് വന്നു.
ഇതിനോടകം ആണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ വീട്ടില്‍ എത്തിയിരുന്നു. എല്ലാവരെയും സ്റ്റേഷനില്‍ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി. അപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അനന്തു ആണ് തന്നെ പീഡിപ്പിച്ച ത് എന്നായിരുന്നു കുട്ടിയുടെ മൊഴി. പാണ്ടനാട്ടു അനന്തുവിന്റെ വീടിനു സമീപം ആണ് പെണ്‍കുട്ടിയുടെ വീട്. അടൂര്‍ കൈതക്കല്‍ എന്ന സ്ഥലത്തു ഇപ്പോള്‍ വാടകക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇവിടെയും പണ്ടനാട്ടും വച്ചു പല തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഈ കൂട്ടുകാരന്റെ വീട്ടില്‍ മുന്‍പ് അനന്തു പെണ്‍കുട്ടിയെയും കൂട്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ കുട്ടിയുടെ മാതാവ് അറിയിച്ചപ്പോള്‍ നേരെ ഇങ്ങോട്ട് പോന്നുവെന്നു അനന്തു പറയുന്നു. മദ്യം നല്‍കി ശീലിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു എന്നാണ് സൂചന. പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് ജോബിയേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തി ആകാത്ത മറ്റു രണ്ടു പേരെ ജുവാനയില്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും