അടൂര്‍: കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയ രണ്ടു യുവാക്കളില്‍ നിന്നായി നാലു കിലോ കഞ്ചാവ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചവറ-പത്തനംതിട്ട ബസില്‍ വന്നിറങ്ങിയ തലയോലപ്പറമ്പ് സ്വദേശി ജോബിന്‍, വള്ളികുന്ന് സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രദീപ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.