പത്തനംതിട്ട ജില്ലയില്‍ ഇന്ന്(5/10/20) 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കടമ്പനാട്-1

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം-രോഗബാധിതരായവരുടെ എണ്ണം
1, തിരുവല്ല
(കാവുംഭാഗം, ആലംതുരുത്തി, തിരുവല്ല, അഴിയിടത്തുചിറ, മഞ്ഞാടി)- 6
2, ചെറുകോല്‍-1
3,ഏറത്ത്
(മണിക്കാല, വടക്കടത്തുകാവ്)-3
4,എഴുമറ്റൂര്‍-1
5,ഏഴംകുളം-1
6,കടമ്പനാട്-1
7,കടപ്ര-1
8,കല്ലൂപ്പാറ-1
9,കോട്ടാങ്ങല്‍-1
10,കുളനട-1
11,കുറ്റൂര്‍-1
12,മല്ലപ്പളളി-1
13,പളളിക്കല്‍-1
14,പ്രമാടം-1
15,റാന്നി-1
16,റാന്നി-പഴവങ്ങാടി-2
17,മറ്റ് ജില്ലക്കാര്‍- 1

ജില്ലയില്‍ ഇതുവരെ ആകെ 8948 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6449 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 04.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (69) 05.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. 2) 17.09.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ഏനാത്ത് സ്വദേശി (70) 05.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. 3) 30.09.2020ല്‍ രോഗബാധ സ്ഥിരീകരിച്ച തിരുവല്ല കാവുംഭാഗം സ്വദേശിനി (51) 03.10.2020ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 57 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6613 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 2275 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2182 പേര്‍ ജില്ലയിലും, 93 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 195 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 124 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 67 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 147 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 69 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 56 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 46 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 73 പേരും, നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 40 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 1258 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 118 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 2283 പേര്‍ ഐസോലേഷനില്‍ ആണ്. ജില്ലയില്‍ 14870 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2319 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3529 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 163 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 209 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 20718 പേര്‍ നിരീക്ഷണത്തിലാണ്.

• ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്- ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-78320-1280-79600
2,ട്രൂനാറ്റ് പരിശോധന-2321-51-2372
3,സി.ബി.നാറ്റ് പരിശോധന-75-0-75
4,റാപ്പിഡ് ആന്റിജന്‍ പരിശോധന-43322-1469-44791
5,റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-124523- 2800-127323

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 917 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3717 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2067 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.64 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.7 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 35 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 67 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1523 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…