ഏനാത്ത്: ഗ്രാമസഭയില്‍ മണ്ണെണ്ണയുമായി എത്തി വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. ഗവ.എല്‍പി സ്‌കൂളില്‍ നടന്ന ഏഴംകുളം പഞ്ചായത്ത് ഇളങ്ങമംഗലം 11-ാം വാര്‍ഡിന്റെ യോഗത്തിലാണ് വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. ഇളങ്ങമംഗലം പടിഞ്ഞാറെ കല്ലറവിള ബിന്ദു അനില്‍കുമാര്‍ ആണ് മണ്ണെണ്ണയും തീപ്പെട്ടിയുമായി എത്തിയത്. ഗ്രാമസഭ കൂടുന്നത് അറിയിച്ചില്ല, പൊതു കിണറില്‍ നിന്ന് വെള്ളം എടുക്കാന്‍ കഴിയുന്നില്ല, ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചില്ല, തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കി, ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല തുടങ്ങിയ പരാതികളില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.പൊലീസ് എത്തി അനുനയിപ്പിച്ച് മടക്കി അയച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബിന്ദു.അതേസമയം ആത്മഹത്യാ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ പറഞ്ഞു.തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കിണറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിക്കുമെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് പറഞ്ഞു