ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍, ഓടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് പൂട്ടുവീണേക്കും

ന്യൂഡല്‍ഹി: കൂണുപോലെ മുളയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍, ഓടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് പൂട്ടുവീണേക്കും. കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കരിച്ച വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ചട്ടം നിലവില്‍ വന്നത്. ഇത് പ്രകാരമാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകല്‍, സാമൂഹികമാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ..

അതെ സമയം സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബല കമ്ബനികളോട് തത് സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…