വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് വാക്‌സീന്‍ എടുത്തതിന്റെ രേഖയോ നിര്‍ബന്ധമാക്കി. മേയ് രണ്ടിനും മൂന്നിനും ആഹ്ലാദ പ്രകടനങ്ങള്‍ വിലക്കി നേരത്തേ കമ്മിഷന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമമനുസരിച്ചു കര്‍ശന നടപടികളുണ്ടാകുമെന്നും കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. ഈ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിശദമായ പദ്ധതികള്‍ തയാറാക്കാം.

മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങള്‍ക്കായി വിശദ പദ്ധതി തയാറാക്കാവുന്നതാണ്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ജില്ലാ, മണ്ഡലം തലങ്ങളിലും പദ്ധതികള്‍ തയാറാക്കാം.

 

Load More Related Articles

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…