കൊല്ലം: പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതി മരിച്ചു. പ്രസവം നടത്തിയ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസിനു പരാതി നല്‍കി. കൊറ്റമ്പള്ളില്‍ പത്മാലയത്തില്‍ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് ഇന്നലെ രാത്രി 11.45ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മരിച്ചത്.
പൊന്നുവിന്റെ രണ്ടാം പ്രസവമായിരുന്നു. ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് പൊന്നു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അമിത രക്തസ്രാവം ഉണ്ടായാതിനെ തുടര്‍ന്ന് വൈകിട്ടോടെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊന്നുവിനു 5 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. വിദേശത്തായിരുന്ന ഭര്‍ത്താവ് സന്തോഷ് ഇന്നു നാട്ടിലെത്തും.