അല്‍ഖോബാര്‍: ദമാം-അല്‍ഖോബാര്‍ ഹൈവേയില്‍ പ്രമുഖ കമ്പനിയുടെ പാര്‍ക്കിങ് ബേസ് തകര്‍ന്ന് വീണ് നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തു. ഞായര്‍ രാവിലെ 11 ന് ശേഷമാണ് സംഭവം. പാര്‍ക്കിങ് സംവിധാനത്തിന്റെ താഴ് ഭാഗത്തെ മണ്ണിളകി തൂണുകള്‍ വീണതാണ് വാഹനങ്ങളും ഷെഡും പാര്‍ക്കിങ് പ്രതലത്തിന്റെ മുകളിലെ നിലയും നിലംപൊത്താനിടയാക്കിയതെന്നാണ് വിവരം.
അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടക്കുന്നതായും കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ അബ്ദുല്‍ ഹാദി അല്‍-ഷഹ്റാനി പറഞ്ഞു.