അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1311 പേര്‍ കൂടി കോവിഡ് 19 മുക്തരായതായും 1096 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 106229. രോഗമുക്തി നേടിയവര്‍: 97,284. ചികിത്സയിലുള്ളവര്‍: 8500. ആകെ മരണം: 445. പുതുതായി 1,34,000 പേര്‍ക്ക് കൂടി പരിശോധനയും നടത്തി.ജനങ്ങള്‍ ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.